NEWS

നിറഞ്ഞ സദസ്സിന് മുന്നില്‍ ദയ അക്കാദമി ഫുട്‌ബോള്‍ ടര്‍ഫിന്റെയും രണ്ടാമത് ബാച്ചിന്റെ പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനം അഴീക്കോട് എം.എല്‍.എ കെ.വി. സുമേഷ് നിര്‍വ്വഹിച്ചു. ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് അദ്ധ്യക്ഷത വഹിച്ചു.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയ നടന്‍ ജയസൂര്യ, ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവും മുന്‍ ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ കെ.സി. ലേഖ, ഇന്ത്യന്‍ ബോക്‌സിംഗ് ടീം പരിശീലകനായിരുന്ന ദ്രോണാചാര്യ ഡി. ചന്ദ്രലാല്‍, ജിമ്മി ജോര്‍ജ് അവാര്‍ഡ് ജേതാവും ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനുമായ മിനി മോള്‍ അബ്രഹാം, സിനിമാതാരം അജു വര്‍ഗീസ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, സിനിമാ പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, പ്രൊഫ. എം.കെ. സതീഷ് കുമാര്‍, കണ്ണൂര്‍ സര്‍വ്വകലാശാലാ മുന്‍ കായികവകുപ്പ് മേധാവി ഡോ. പി.ടി. ജോസഫ്, ദയ കോച്ചുമാരായ കെ. സതീശന്‍, കെ. പ്രമോദന്‍, ദയ ട്രസ്റ്റി ഷംന സൂരജ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ചടങ്ങില്‍ ദയ അക്കാദമി വൈസ് പ്രസിഡന്റ് കെ. സന്തോഷ് സ്വാഗതവും സെക്രട്ടറി കെ. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

ദയ അക്കാദമി വൈസ് പ്രസിഡന്റ് എന്‍.കെ. ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറി എന്‍.കെ. രാഗേഷ്, പി.കെ. ജിഷ, നിത്യ രാഗേഷ്, ടി.വി.സിജു, ശ്രീശന്‍ നാമത്ത്, രതീഷ് കണിയാങ്കണ്ടി, എം. പ്രദീപന്‍, വിപിന്‍ ചന്ദ്രതാര, ഷജില്‍ ഹരിദാസ്, സൂരജ് ടി.കെ, സുനോജ് ടി.കെ, സൂരജ് പി.യു, ദിനില്‍, ദിവ്യന്ത്, എം. സജീവന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.